wimbledon
wimbledon

കഴിഞ്ഞ ദിവസം വിംബിൾഡൺ ടെന്നിസിന്റെ വനിതാ സിംഗിൾസിൽ ആദ്യ റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പരും മുൻ ചാമ്പ്യനുമായ വീനസ് വില്യംസിനെ അട്ടിമറിച്ച 15 കാരിയായ അമേരിക്കൻ താരം കോരി ഗൗഫിന്റെ ആഹ്ളാദക്കണ്ണീർ. കൊക്കോ എന്ന് വിളിപ്പേരുള്ള ഗൗഫ് വിംബിൾഡണിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ സിംഗിൾസ് താരമാണ്. 6-4, 6-4 എന്ന സ്കോറിനാണ് കുട്ടിക്കാലത്തെ തന്റെ ആരാധനാ പാത്രമായ വീനസിനെ അട്ടിമറിച്ചത്. വിംബിൾഡണിൽ അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള വീനസ് തന്റെ ആദ്യ നാല് കിരീടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞപ്പോഴും കൊക്കോ ജനിച്ചിരുന്നില്ല.

ആദ്യമായാണ് കൊക്കോ വീനസിനെതിരെ കളിക്കാനിറങ്ങിയത്.

39 വയസാണ് വീനസിനിപ്പോൾ. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം 24 വർഷം. കൊക്കോയുടെ പ്രായത്തേക്കാൾ ഏറിയതാണ് വീനസിന്റെ എക്സ്‌‌പീരിയൻസ് എന്ന് സാരം.