karamana-maheen

തിരുവനന്തപുരം: മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കരമന മാഹീൻ (65) നിര്യാതനായി. എം.എസ്.എഫ്, യൂത്ത് ലീഗ് എന്നീ സംഘടനകളിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം നഗരസഭയിൽ കരമന വാർഡ് മുൻ കൗൺസിലർ, സിറ്റി മുസ്ലീം ലീഗ് പ്രസിഡന്റ്, നേമം നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കരമന മുസ്ലീം ജമാ അത്ത് പ്രസിഡന്റ്, ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കരമന ഹാരിസ്, ഷെറിന, ഹസീന, ഷബ്ന എന്നിവരാണ് മക്കൾ. മരുമക്കൾ: അഡ്വ. ബുഷ്റ, ഷഫീഖ്,ഷജീർ, പീരുമുഹമ്മദ്. ഖബറടക്കം ഇന്ന് രാവിലെ 11ന് കരമന മുസ്ലീം ജമാഅത്തിൽ.

ഫോട്ടോ: കരമന മാഹീൻ