sajeer

വിതുര: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തൊളിക്കോട് തോട്ടുമുക്ക് വി. കെ. ഹൗസിൽ ഷംസുദീന്റെയും. ജമീലയുടെയും മകൻ സജീർഷായാണ് (30) മരിച്ചത്. ഇന്നലെ രാത്രി 9ന് വിതുര തൊളിക്കോട് റൂട്ടിൽ വിതുര വേളാങ്കണ്ണി പള്ളിക്ക് സമീപമായിരുന്നു അപകടം. മൂന്ന് ദിവസം മുമ്പാണ് സജീർ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. ബൈക്കിൽ നിന്നും തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ സജീറിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബൈക്കിൽ സജീറിനൊപ്പം സഞ്ചരിച്ച തോട്ടുമുക്ക് സ്വദേശി ഷമീമിനും ഗുരുതരപരിക്കുണ്ട്. സജീറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിതുര പൊലീസ് കേസെടുത്തു.