general

ബാലരാമപുരം: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള ബാലരാമപുരം മേഖലാ സമ്മേളനവും കുടുംബസംഗമവും അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാജേഷ് ആർ.ബി. അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി എസ്.എസ്.എൽ.സി വിജയികളെ അനുമോദിച്ചു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അജയകുമാർ ഐ.ഡി കാർഡ് വിതരണം നടത്തി.സിനിമാ പിന്നണിഗായകൻ പന്തളം ബാലൻ മുതിർന്ന അംഗങ്ങളെ ആദരിക്കലും പിന്നണിഗായകനായ ജോസ് സാഗർ പഠനോപകരണ വിതരണവും നിർവഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം സുരേഷ് കുമാർ ജില്ലാ പ്രസിഡന്റ് ബെൻസൺ ജോസ്,​ ജില്ലാ സെക്രട്ടറി ബിജു,​ ജില്ലാ ട്രഷറർ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സുകേശൻ സ്വാഗതവും മേഖലാ ട്രഷറർ രാജ്മോഹൻ നന്ദിയും പറഞ്ഞു.