life-care

തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്ക് മികച്ച ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കാനും ഭവനപരിചരണം നൽകാനുമായി എസ്.പി ലൈഫ്‌കെയർ ലിമിറ്റഡ് 275 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. തിരുവനന്തപുരം താന്നിമൂട്ടിൽ 125 കോടി രൂപയുടെയും ആലുവയിൽ 150 കോടി രൂപയുടെയും പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.

തുടർന്ന് ബംഗളൂരുവിലും യൂറോപ്പിലും അമേരിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് എസ്.പി ലൈഫ് ചെയർമാൻ സാജൻ പിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി വെഞ്ച്വർ ഫണ്ടിന് സെപ്‌തംബർ 8ന് തുടക്കമിടും. 500 കോടി രൂപ വരെ വെഞ്ച്വർ ഫണ്ടിനായി നിക്ഷേപിക്കും. സീനിയർ ലിവിംഗും അസിസ്‌റ്റഡ് ലിവിംഗും പ്രാപ്യമല്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുതിർന്ന പൗരന്മാരുടെ സൗജന്യ പരിചരണത്തിനായി എസ്.പി ലൈഫ്കെയർ ട്രസ്‌റ്റിനും രൂപം നൽകും. സി.ഇ.ഒ ഡോ.എം.അയ്യപ്പൻ,​ സി.ഒ.ഒ അ‍ഞ്ജലി നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.