photo

നെടുമങ്ങാട്: ഓണത്തിനു ജൈവ പച്ചക്കറി ലക്ഷ്യമിട്ടു സി.പി.എം നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി. കർഷക സംഘം, കർഷക തൊഴിലാളിയൂണിയൻ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളുടെയും ബാങ്കുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെടുമങ്ങാട് ഏരിയ കേന്ദ്രത്തിലും മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ അറിയിച്ചു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സോണൽ കമ്മിറ്റി രൂപീകരിച്ചു. ടൗൺ എൽ.പി.എസിൽ ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. പനവൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എസ്.വി. കിഷോർ, വെമ്പായം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം. ഫറൂഖ്, നെടുമങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പുലിപ്പാറ വിജയൻ എന്നിവർ പ്രസംഗിച്ചു. ആർ. മധു സ്വാഗതവും എസ്.എസ്. ബിജു നന്ദിയും പറഞ്ഞു. ഭാരവാഹികളായി അഡ്വ.ആർ. ജയദേവൻ (ചെയർമാൻ), ആർ. മധു (കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.