sajeer

വിതുര:ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് യുവാവ് മരിച്ചു.തൊളിക്കോട് തോട്ടുമുക്ക് ജംഗ്ഷനിൽ റോഡരികത്ത് വി.കെ.ഹൗസിൽ ഷംസുദ്ദീൻെറയും ജമീലയുടെയും മകൻ സജീർഷാ (30) ആണ് മരിച്ചത്.പൊൻമുടി-നെടുമങ്ങാട് പാതയിൽ വിതുര വേളാങ്കണ്ണി പള്ളിക്ക് സമീപം ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം .ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീർഷായെ ഉടൻ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സജീർഷായാണ് ബൈക്ക് ഒാടിച്ചത്.ഒപ്പമുണ്ടായിരുന്ന തോട്ടുമുക്ക് സ്വദേശി ഷമീമിനും ഗുരുതരമായി പരിക്കേറ്റു.ഷമീം സ്വകാര്യആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്.മൂന്ന് ദിവസം മുൻപാണ് സജീർഷാ അവധിക്ക് ഗൾഫിൽ നിന്നെ ത്തിയത്.തോട്ടുമുക്കിൽ നിന്ന് വിതുരയിൽ സാധനങ്ങൾ വാങ്ങുവാൻ വരുന്നതിനിടയിലാണ് അപകടം.കൂട്ടിയിടിച്ച ബൈക്കിൽ സഞ്ചരിച്ചവർക്കും പരിക്കുണ്ട്.സജീനയാണ് ഭാര്യ.