കല്ലമ്പലം : പുലർച്ചെ ബൈക്കിൽ പത്രം വിതരണം ചെയ്യുന്നതിനിടെ തെരുവ് നായ കുറുകെ ചാടിയതിനെതുടർന്ന് ബൈക്കിൽ നിന്ന് വീണ് പത്ര ഏജന്റിന് പരിക്കേറ്റു. നാവായിക്കുളം പറകുന്ന് പൊന്നു ഭവനിൽ ഉദയകുമാറിനാണ് (57) പരിക്കേറ്രത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ നാവായിക്കുളം ഇരുപത്തിയെട്ടാംമൈലിൽ വച്ചായിരുന്നു അപകടം . ഉദയകുമാർ ബൈക്കിൽ പത്രം വിതരണം ചെയ്യാനായി പോകവെ തെരുവുനായ കുറുകെ ചാടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് അറവു മാലിന്യങ്ങൾ സ്ഥിരമായി നിക്ഷേപിക്കുന്നതിനാൽ തെരുവ് നായ ശല്യം രൂക്ഷമാണ്.