njatu

കിളിമാനൂർ: കാർഷിക സംസ്ക്കാരത്തിന്റെ ഭാഗമായും കാർഷിക വൃത്തിയെ അഭിവൃത്തിപ്പെടുത്തുന്നതിലേക്കും പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത നടന്നു. ഫലവൃക്ഷങ്ങളുടേതടക്കം വിവിധ സസ്യങ്ങളുടെ ത്തൈകളും വിത്തുകളും വിതരണം ചെയ്തു. ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ വി. ഗോവിന്ദൻ പോറ്റി, അജിതകുമാരി, കൃഷി ഓഫീസർ സബിത എന്നിവർ പങ്കെടുത്തു.