img

വർക്കല: മരം വീണ് തൊഴിലാളി മരിച്ചു. ചെറുന്നിയൂർ കാറാത്തല സതി വിലാസം വീട്ടിൽ ലാൽ (35) ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നിന് തച്ചൻകോണം ക്ഷേത്രത്തിന് സമീപം മരം മുറിച്ച് വണ്ടിയിൽ കയറ്റുന്നതിനിടയിൽ ലാലിന്റെ ദേഹത്തുകൂടി മരം വീഴുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: സതി. മക്കൾ: ആദർശ്, അനന്തു, അതുല്യ.