liju

കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ കോളേജ് ചാലക്കുഴി കാപ്പിൽ റോഡ് രാകുലത്തിൽ (എം.ഇ.ആർ.എ /107) ലിജു എസ്. നായർ (33) മരിച്ചു. ഞായറാഴ്ച രാത്രി ചാലക്കുഴി ഭാഗത്തുവച്ച് ലിജു സഞ്ചരിച്ച ബൈക്ക് ആട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. പട്ടം മുത്തൂറ്റിലെ ജീവനക്കാരനായിരുന്നു. ഭാര്യ: കഴക്കൂട്ടം സ്വദേശിനി കീർത്തന. ഏക മകൾ: നൈനിക. അച്‌ഛൻ: കെ.ജി.സുകുമാരൻ നായർ, അമ്മ: എ.രാധമ്മ സഹോദരൻ: ലിബു.എസ്.നായർ. സംസ്‌കാരം ശാന്തി കവാടത്തിൽ നടന്നു. സഞ്ചയനം ഞായർ രാവിലെ 9 ന്.