home-bed-room

തിരുവനന്തപുരം: 3000 ചതുരശ്ര അടിയിൽ ഏറെ വിസ്തീർണമുള്ള വീടുകൾക്ക് റവന്യു വകുപ്പ് ഈടാക്കുന്ന വാർഷിക ആഡംബര നികുതി കൂട്ടി. ഇനി കെട്ടിടങ്ങൾക്ക് സ്ലാബ് അടിസ്ഥാനത്തിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കും.

ഈ വർഷം ഏപ്രിൽ മുതൽ പ്രാബല്യമുണ്ടാകും. പുതുക്കിയ സ്ലാബ് പ്രകാരം 3000 മുതൽ 5000 വരെ ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 4000 രൂപ നികുതി നൽകണം. 5000 –7500 ചതുരശ്ര അടിക്ക് 6000 രൂപ, 7500 –10,000 ചതുരശ്ര അടിക്ക് 8000 രൂപ, 10,000 ചതുരശ്ര അടിക്കു മേൽ 10,000 രൂപ എന്നിങ്ങനെയാണ് നിരക്ക്. 1999 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ പൂർത്തിയാക്കിയ എല്ലാ കെട്ടിടങ്ങൾക്കും പുതുക്കിയ നിരക്ക് ബാധകമാക്കിയിട്ടുണ്ട്.