വെഞ്ഞാറമൂട്: വെമ്പായം സ്വദേശിയായ നവവരൻ തമിഴ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. വെമ്പായം മണ്ണാംവിള ഷിഹാസ് മൻസിലിൽ മുഹമ്മദ് ഷാഫിയുടെയും സലിയത്ത് ബീവിയുടെയും മകൻ സിദ്ദീഖ്(24) ആണ് മരിച്ചത്. പോത്തൻകോട് സ്വദേശിയായ ഹലീലി (28)ന് ആണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ നാലിന് തെങ്കാശി മധുര റോഡിൽ പുളിയങ്കുടിക്കും കടയനല്ലൂരിനും ഇടക്കായിരുന്നു അപകടം. ഇവരുടെ മിനി ലോറി മരത്തിലിടിക്കുകയായിരുന്നു. ഇരുവരെയും പുറത്തെടുത്തുവെങ്കിലും സിദ്ദീഖ് മരിച്ചു. മധുരയിലെ പഴവർഗ കേന്ദ്രത്തിൽനിന്ന് വാങ്ങിയ സാധനങ്ങളുമായി നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ ആയിരുന്നു അപകടം. 20 ദിവസം മുൻപാണ് സിദ്ദീഖ് വിവാഹിതനായത്. ഹബീബയാണ് ഭാര്യ.