ലണ്ടൻ : മുൻ ലോക ഒന്നാം നമ്പർ താരം വിക്ടോറിയ അസരങ്ക, മൂന്നാം സീഡ് കരോളിന പ്ളിസ്‌കോവ എന്നിവർ വിംബിൾഡൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ വിജയം നേടി.
ആസ്ട്രേലിയൻ താരമായ അജ്‌ല ടോം യാ നോവിച്ചിനെ 6-2, 6-2 എന്ന സ്കോറിനാണ് അസരങ്ക ആദ്യ റൗണ്ടിൽ കീഴടക്കിയത്. ചെക്ക് റിപ്പബ്ളിക്കിന്റെ താരമായ പ്ളിസ്കോവ 6-0, 6-4 എന്ന സ്കോറിന് പ്യൂർട്ടോ റിക്കോയുടെ മോണിക്ക പ്യൂയിഗിനെയാണ് കീഴടക്കിയത്.
22-ാം സീഡായി മത്സരിക്കാനിറങ്ങിയ സ്റ്റാൻസിലാസ് വാവ്‌രിങ്കയെ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരം ഒപെൽക്ക 7-5, 3-6, 4-6, 6-4, 8-4 നാണ് അട്ടിമറിച്ചത്. മുൻ ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവ പാർ മെന്റിയറിനെതിരായ ആദ്യ റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റ് പിൻമാറി.