കാസർകോട്: കർണാടക പുത്തൂരിലെ ഒരു കോളേജിൽ സഹപാഠിയായ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരും കുടുങ്ങും. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെയും ഫോണിൽ സൂക്ഷിക്കുന്നവർക്കെതിരെയും കേസെടുക്കുമെന്ന് എസ്.പി ബി. ലക്ഷ്മി പ്രസാദ് അറിയിച്ചു. പീഡനക്കേസിൽ 5 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
കേസിനാസ്പദമായ സംഭവം നടന്നത് ഫെബ്രുവരിയിലാണ്. സീനിയർ വിദ്യാർത്ഥിയും സൃഹൃത്തുക്കളും ചേർന്ന് സഹപാഠിയായ വിദ്യാർത്ഥിനിയെ കാറിൽ കൂട്ടികൊണ്ടുപോയി ലഹരി നൽകി കൂട്ട ബലാത്സംഗം ചെയ്തു എന്നാണ് പറയപ്പെടുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെ പെൺകുട്ടി നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുക്കുകയായിരുന്നു. കാറിനുള്ളിൽവച്ചാണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.