തിരുവനന്തപുരം: ഈഞ്ചയ്ക്കലിൽ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു.വള്ളക്കടവ് മണ്ഡപം റോഡ് ടിസി 88/186ൽ ദാറുൽ ബർക്കത്തിൽ നൂറുദ്ദീൻ- റംല ബീവി ദമ്പതികളുടെ മകൻ നാസറുദ്ദീനാണ് (29) മരിച്ചത്. മിനിയാന്നുരാത്രി 12.30ന് ഈഞ്ചയ്ക്കൽ - പടിഞ്ഞാറെക്കോട്ട റോഡിൽ കമലം കല്യാണ മണ്ഡപത്തിന് സമീപമായിരുന്നു അപകടം. സർജിക്കൽ ഉപകരണങ്ങൾ വില്ക്കുന്ന കമ്പനിയിലെ ജീവനക്കാരനായ നാസറുദ്ദീൻ കൊല്ലത്ത് നിന്ന് വീട്ടിലേക്കുമടങ്ങവെ എതിർദിശയിൽ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാസറുദ്ദീനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.