1

കാഞ്ഞിരംകുളം: വിദ്യാഭ്യാസ മികവ് നാടിന്റെ കരുത്താകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവളം നിയോജക മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എം. വിൻസെന്റ് എം.എൽ.എ നൽകി വരുന്ന മികവ് അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. വിൻസെന്റ് എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, ഷാഫി പറമ്പിൽ, വി.പി. സജീന്ദ്രൻ, റോജി എം.ജോൺ, എന്നിവരും ജ്യോതി വിജയകുമാറും അവാർഡുകൾ വിതരണം ചെയ്തു. ഈ വർഷം 740 വിദ്യാർത്ഥികളേയും 12 റാങ്ക് ജേതാക്കളെയും, നൂറ് ശതമാനം വിജയം കൈവരിച്ച 16 സ്കൂളുകളെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. സുജാത, ജോസ് ലാൽ, ഫ്രാങ്ക്ളിൻ കുമാർ, എസ്. ബിന്ദു, ജെ. ജോണി, സി.എസ്. ലെനിൻ, വി.എസ്. ഷിനു, ആർ. ശിവകുമാർ, വൈ. സരസ ദാസ്, സരസി കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.