ശാരീരിക അളവെടുപ്പ്
കാറ്റഗറി നമ്പർ 339/2018 പ്രകാരം ഗവൺമെന്റ് സെക്രട്ടേറിയറ്റ്/പി.എസ്.സിയിൽ വിമുക്തഭടൻമാരിൽ നിന്നു മാത്രമുളള സെക്യൂരിറ്റി ഗാർഡ് (മൂന്നാം എൻ.സി.എ. - പട്ടിക വർഗം) തസ്തികയിലേക്ക് ശാരീരിക അളവെടുപ്പ് 12 ന് രാവിലെ 10 മണി മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
ഒറ്റത്തവണ വെരിഫിക്കേഷൻ
കേരള വാട്ടർ അതോറിട്ടിയിൽ കാറ്റഗറി നമ്പർ 501/2016, 502/2016 പ്രകാരം സർവേയർ ഗ്രേഡ് 2 (എൻ.സി.എ.- ധീവര, എസ്.സി.സി.സി.) തസ്തികയിലേക്ക് 11 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.