പരീക്ഷാഫലം
സി.ബി.സി.എസ് ബി.കോം ബിരുദ മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് 2015, 2014, 2013 അഡ്മിഷൻസപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 12 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് (2014 അഡ്മിഷൻ മുതൽ) ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2013 അഡ്മിഷൻ മുതൽ) കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ എം.സി. എ (2015 സ്‌കീം) റെഗുലർ, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി. വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2015,2014 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.സി.എ (റഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും12 വരെ അപേക്ഷിക്കാം.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് മൂന്നാം സെമസ്റ്റർ ബി. എസ്. സി എൻവയർമെന്റൽ സയൻസ് ആൻഡ് എൻവയർമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് (2017 അഡ്മിഷൻ റെഗുലർ, 2013, 2014, 2015,2016 സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തി
നും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് മൂന്നാം സെമസ്റ്റർ ബി.എസ്.ഡബ്ല്യൂ (2014 അഡ്മിഷൻ മുതൽ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ ഒന്നും രണ്ടും വർഷ എം.എസ് സി മാത്തമാറ്റിക്സ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു .മാർക്ക് ലിസ്റ്റുകൾ 17 മുതൽ
EGIV സെക്ഷനിൽ നിന്നും ഹാൾടിക്കറ്റുകൾ ഹാജരാക്കി കൈപ്പറ്റണം.
രണ്ടാം വർഷ ഫിലോസഫി പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മാർക്ക് ലിസ്റ്റുകൾ 17 മുതൽ EGX സെക്ഷനിൽ നിന്നും ഹാൾടിക്കറ്റുകൾ ഹാജരാക്കി കൈപ്പറ്റണം.
ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ & വീഡിയോ പ്രൊഡക്‌ഷൻ (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് 2015, 2014, 2013 അഡ്മിഷൻസപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി12 വരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
കാര്യവട്ടം കാമ്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാം വർഷ എം.എ ഹിസ്റ്ററി (സി.എസ്.എസ്.) 2019-20 പ്രോഗാമിൽ എസ്.സി. വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായിട്ടുള്ളവർ അസൽ രേഖകളുമായി 8 ന് രാവിലെ 10 മണിക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം.