abdul-bari

കല്ലമ്പലം: രാവിലെ മോട്ടോർ ബൈക്കിൽ പത്രവിതരണം നടത്തവെ ലോട്ടറി വില്പനക്കാരന്റെ സൈക്കിളുമായി കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. ബൈക്കിലുണ്ടായിരുന്ന കപ്പാംവിള സനൽ ഭവനിൽ സന്ദീപ്‌ (24), കപ്പാംവിള സ്വദേശി സനിൽ (25), സൈക്കിൾ യാത്രിക൯ വെട്ടിയറ കുഴയ്ക്കാട്ടുകോണം മാവിള വീട്ടിൽ അബ്ദുൾ ബാരി (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 5 ന് ഡീസന്റ്മുക്ക് വെള്ളൂർകോണത്തു വച്ചായിരുന്നു അപകടം. ഒരു വീട്ടിൽ പത്രം വിതരണം ചെയ്ത ശേഷം ഇടറോഡിൽ നിന്ന് മെയി൯ റോഡിലേക്ക് കടക്കവെ ലോട്ടറി വില്പനക്കാരന്റെ സൈക്കിൾ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും തെറിച്ചു വീണു. പരിക്കേറ്റ അബ്ദുൾബാരിയെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.