kabaddi-selection
kabaddi selection

തിരുവനന്തപുരം: നാഷണൽ സീനിയർ വനിതാ കബഡി ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീം തെരഞ്ഞെടുപ്പ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖയുമായി ഉച്ചയ്ക്ക് 1:30 ന് സ്റ്റേഡിയത്തിലെത്തണം. ടീം ഞായറാഴ്ച പുറപ്പെടും. ഈ മാസം 11 മുതൽ 14 വരെ പാറ്റ്നയിലാണ് ചാമ്പ്യൻഷിപ്പ്.