1

നേമം: യുവതിയെ വീടുകയറി അക്രമിച്ചശേഷം ഒളിവിലായ പ്രതിയെ നേമം പൊലീസ് അറസ്റ്റുചെയ്തു. ഇടയ്ക്കോട് ചിലപ്പാറയ്ക്കു സമീപം യുവതിയുടെ വീട്ടിൽ കയറി അക്രമിച്ച പളളിച്ചൽ ഇടയ്ക്കോട് ചിലപ്പാറ തുണ്ടുവിള വീട്ടിൽ മോഹനന്റെ മകൻ സന്തോഷ് (36) ആണ് പിടിയിലായത്. 2018 ഒാഗസ്റ്റ് 28 ന് സന്തോഷും മറ്റ് പ്രതികളുമായി ചേർന്ന് യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികൾ ജാമ്യത്തിലാണ്. ഫോർട്ട് എ.സി. പ്രതാപൻ നായർ, നേമം സി.ഐ.ബൈജു, എസ്.ഐമാരായ വി.എം. ശ്രീകുമാർ, സുധീഷ്കുമാർ, എസ്.സി.പി.ഒ പത്മകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.