കല്ലമ്പലം: മണമ്പൂർ പന്തടിവിള കേന്ദ്രമായി കാരുണ്യ പ്രവർത്തനം നടത്തുന്ന ആംകോ എന്ന സംഘടന എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഭയ് എസ്.ബി എന്ന വിദ്യാർത്ഥിക്ക് കാഷ് അവാർഡ് നൽകി ആനുമോദിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഉന്നത വിജയം നേടിയ 15 വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. പനയറ ജയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ജി. സുകുമാരൻ, കെ. പുഷ്പരാജൻ, ജി. ധർമ്മശീലൻ, ശശി കെ.വെട്ടൂർ, അനിൽരാജ്, ചന്ദ്രമോഹൻഎന്നിവർ സംസാരിച്ചു.