നേമം: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.വിളപ്പിൽശാല കാരോട് സന്തോഷ് ഭവനിൽ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന ശ്രീകുമാരൻ നായരുടെ മകൻ സന്തോഷ്കുമാറിനെ (43) ആണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഒാടെ നേമത്തിനും പാപ്പനംകോടിനും ഇടയ്ക്കുളള കോലിയക്കോട് ഭാഗത്തുളള റെയിൽവേ ട്രാക്കിന് സമീപത്താണ് കണ്ടെത്തിയത്. മൃതദേഹം നേമം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഫോട്ടോ: സന്തോഷ്കുമാർ (43).