വെഞ്ഞാറമൂട്: കെടുകാര്യസ്ഥതയുടെ ആൾരൂപമായി മാറിയിരിക്കുകയാണ് പിണറായി സർക്കാർ എന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷമീറിനെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുല്ലമ്പാറ, തേമ്പാംമൂട് മണ്ഡലം കമ്മിറ്റികൾ തേമ്പാംമൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുല്ലമ്പാറ മണ്ഡലം പ്രസിഡന്റ് ഇ.എ. അസീസ് അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ഇ. ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്, ഡി.സി.സി ജനറൽ സെക്രട്ടറി സനൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ, കുറ്റിമൂട് റഷീദ്, തേമ്പാംമൂട് മണ്ഡലം പ്രസിഡന്റ് രമേശൻ നായർ, എം. മണിയൻ പിള്ള, വെള്ളാഞ്ചിറ ലാൽ, മോഹനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.