migrane

വളരെ സാധാരണമായതും ഏറ്റവും അധികം സ്വയം ചികിത്സ തേടുന്നതുമായ അസുഖമാണ് തലവേദന. തലവേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ മൈഗ്രേയ്‌ൻ, അമിത ഉത്കണ്ഠ, സമ്മർദം മൂലമുണ്ടാകുന്ന ടെൻഷൻ എന്നിങ്ങനെ പലതുമാവാം. ആയിരത്തിൽ ഒരാൾക്ക് മാത്രമാവാം ബ്രെയിൻ ട്യൂമർ പോലെ പോലെ ഗുരുതരമായ കാരണങ്ങളാൽ തലവേദനയുണ്ടാകുന്നത്. പക്ഷേ, തലവേദനയുടെ സ്വഭാവം അടിസ്ഥാനമാക്കി വേദന ഗൗരവമുള്ളതാണോ എന്ന് നമുക്ക് മനസിലാക്കാം.

പെട്ടന്നുള്ള അതിശക്തമായ തലവേദന

അതിശക്തമായി പെട്ടന്നുണ്ടാവുന്ന തലവേദന തണ്ടർ ക്ലാപ്പ് ഹെഡ് ഏയ്ക്ക് അഥവാ സെറിബ്രൽ ഹെമറേജ് ആവാം. രക്താതിമർദ്ദത്തിന്റെ ഫലമായി തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുന്നതാണിത്. തലവേദനയ്‌ക്കൊപ്പം ഛർദ്ദിൽ, കാഴ്ച മങ്ങൽ, വസ്തുവിനെ രണ്ടായി കാണൽ, കോങ്കണ്ണ് പോലെ കാണൽ, ബാലൻസ് നഷ്ടപ്പെടൽ, സംസാരിക്കാൻ പറ്റാത്ത അവസ്ഥ എന്നിവ ഉണ്ടായാൽ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.

ഉറക്കത്തിൽ നിന്നുണർത്തുന്ന തലവേദന

തലച്ചോറിന്റെ പ്രഷർ കൂട്ടുന്ന തരത്തിൽ ട്യൂമർ പോലുള്ള എന്തെങ്കിലും ഉണ്ടായാലാണ് ഉറക്കത്തിൽ നിന്നു പോലും എഴുന്നേൽപ്പിക്കുന്ന തരത്തിലുള്ള തലവേദന ഉണ്ടാവുന്നത്. ഇത്തരം വേദനകൾ ഉണ്ടായാൽ സ്‌കാനിങിലൂടെ വേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടതാണ്.

കാഴ്ച തകരാറുകൾ

കണ്ണിന് ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടായാൽ തലവേദന ഉണ്ടാവാം. കണ്ണിന് സമ്മർദ്ദം അനുഭവപ്പെട്ടു തുടങ്ങിയാൽ നേത്രരോഗ വിദഗ്ധനെ കണ്ട് രോഗം സ്ഥിരീകരിക്കണം.

മൈഗ്രേൻ, സൈനസൈറ്റിസ്

ഒട്ടുമിക്ക ആളുകളേയും വലയ്ക്കുന്ന രോഗമാണ് മൈഗ്രേയ്ൻ. തലയുടെ ഒരു ഭാഗത്ത് നിന്നും തുടങ്ങി തലയിലാകെ വ്യാപിക്കുന്ന ഇത്തരം തലവേദനകൾ ചികിത്സയിലൂടെ നിയന്ത്രിക്കാം. കാഴ്ചയ്ക്ക് മങ്ങൽ, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങൾ മൈഗ്രേയ്‌നിന്റെ ഭാഗമായും ഉണ്ടാവാം.

ഉറക്കമില്ലായ്മ, ഭക്ഷണരീതി, അമിതസമ്മർദ്ദം തുടങ്ങിയവയാണ് മൈഗ്രേയ്‌നിനെ ഉദ്ദീപിപ്പിക്കുന്ന പ്രധാന കാരണങ്ങൾ. പൂർണമായും ഭേദമാവില്ലെങ്കിലും മൈഗ്രേയ്ൻ ഉണ്ടാക്കുന്ന അവസ്ഥകളിൽ നിന്നും മാറിനിന്ന് രോഗം നിയന്ത്രിക്കുന്നതാണ് ഫലപ്രദം.

കണ്ണിന് താഴേയും മൂക്കിന് ചുറ്റിലുമുള്ള സൈനസ് അറകളിൽ സ്രവം കെട്ടിക്കിടക്കുന്ന സൈനസൈറ്റിസ് രോഗത്തിന്റെ ഭാഗമായും തലവേദന ഉണ്ടാവാം.അലർജി, ആസ്ത്മ പ്രശ്‌നങ്ങൾ ഉള്ളവർക്ക് സൈനസൈറ്റിസ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ആർത്താവാനുബന്ധ

തലവേദന

മാസമുറയുടെ സമയത്ത് അല്ലെങ്കിൽ ആർത്തവ വിരാമ കാലത്ത് തലവേദന ഉണ്ടാവുന്ന സ്വാഭാവികമാണ്. ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാവുന്ന ഈ വേദനയ്ക്ക് ചികിത്സ വേണ്ടിവരില്ല. എന്നാൽ അതിശക്തമായ തലവേദന വന്നാൽ ആവശ്യമെങ്കിൽ ഡോക്ടറെ കാണാം.

ചുമയ്ക്കുമ്പോൾ, പെട്ടന്നുണ്ടാവുന്ന വേദന, ആയാസമുള്ള ജോലികൾ ചെയ്യുമ്പോഴുള്ള തലവേദനകളെല്ലാം കൃത്യമായി പരിശോധിക്കേണ്ടതാണ്.

പ്രതിവിധി

മേൽ പറഞ്ഞതു പോലുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. വല്ലപ്പോഴും മാത്രം വരുന്ന തീവ്രമല്ലാത്ത തലവേദനകൾക്ക് താത്‌കാലികമായ വേദന സംഹാരികൾ കഴിച്ചാൽ മതിയാകും. എന്നാൽ തീവ്രമായതും ദൈനംദിനചര്യകളെ ബാധിക്കുന്ന തരത്തിലുള്ളതുമായ തലവേദനകൾക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്. തലവേദനയുടെ യഥാർത്ഥ കാരണം കണ്ടുപിടിക്കാനായി തലച്ചോറിന്റെ സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ ചിലപ്പോൾ വേണ്ടിവരും. മൈഗ്രയിനും ടെൻഷൻ ടൈപ്പ് തലവേദനയുമാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ തലവേദന, അല്ലെങ്കിൽ മാസം 10 തവണയിൽ കൂടുതൽ വേദന സംഹാരി ഉപയോഗിക്കേണ്ടി വരിക എന്നിവയുണ്ടായാൽ മൈഗ്രയ്‌ൻ/ ടെൻഷൻ ടൈപ്പ് തലവേദനയ്ക്ക് വേണ്ടിയുള്ള ചികിത്സ എടുക്കണം. 3 - 6 മാസം വരെ ഇതിനുള്ള മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കേണ്ടി വരാം.

ടെൻഷൻ തലവേദനയ്ക്ക്

ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. അത്തരത്തിൽ തലവേദന വരുമ്പോൾ നേരിടാൻ ചില ലളിത മാർഗങ്ങളിതാ.

മുൻകരുതലുകൾ

ഭൂരിപക്ഷം തലവേദനകളും നിസാരമായ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നവയാണ്. സ്ട്രെസ് കുറച്ചുള്ള ജീവിതശൈലിയിലൂടെ വലിയൊരളവ് തലവേദനകളും മാറ്റാൻ പറ്റും. നിത്യേനയുള്ള തലവേദന ഉള്ളവർ വൈദ്യസഹായം തേടുകയും തലവേദനയുടെ കാരണം കണ്ടെത്തുകയും അതിനുള്ള കൃത്യമായ ചികിത്സ എടുക്കേണ്ടതുമാണ്.മൈഗ്രയിൻ അല്ലെങ്കിൽ ടെൻഷൻ ടൈപ്പ് തലവേദന വരാതെ നോക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ഡോ. സുശാന്ത്

എസ്.യു.ടി ഹോസ്പിറ്റൽ പട്ടം