കുഴിത്തുറ: കന്യാകുമാരിക്കടുത്ത് തെൻതാമരക്കുളം സ്വദേശിയായ പ്ലസ്‌വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ആണ്ടിവിള സ്വദേശി അഭിഷേക് (21) മേൽമണ്ണകൂടി സ്വദേശി ജോസഫ് സഹായജിനോ (19) എന്നിവരെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 27ന് രാത്രി 8.30 നായിരുന്നു സംഭവം. രാത്രി കടയിൽ സാധനം വാങ്ങാൻ പോകവെ പെൺകുട്ടിയുടെ കാമുകൻ കരും പാട്ടൂർ സ്വദേശി വിജയ് നേരിൽ കാണണമെന്ന് അവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് പെൺകുട്ടി സ്കൂട്ടിയിൽ കാമുകനെ കാണാൻ പോകവെ പ്രതികൾ ഇരുവരും ചേർന്ന് വിദ്യാർത്ഥിനിയെ റോഡിൽ വച്ച് തടഞ്ഞശേഷം അടുത്തുള്ള തെങ്ങിൻതോപ്പിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ നിലവിളി കേട്ട് ഓടിവന്ന കാമുകനെ ഇരുവരും ചേർന്ന് മർദ്ദിക്കികയുെ ചെയ്തു. പെൺകുട്ടി കന്യാകുമാരി വനിത പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ ശാന്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെയാണ് കഴിഞ്ഞ ദിവസം ഇവർ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.