vld-1

വെള്ളറട: കീഴാറൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വാങ്ങി നൽകിയ സ്കൂൾ ബസ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തു ക്ഷേമകാര്യ അദ്ധ്യക്ഷ ഡോ. സി.എസ്. ഗീതാ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ, മൈലച്ചൽ സഹകരണ സംഘം പ്രസിഡന്റ് ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് കെ.കെ. സജയൻ, സി.പി.ഐ എം. ആര്യങ്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എസ്. ജീവൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. നവീകരിച്ച നഴ്സറി ക്ലാസ് റൂമിന്റെ ഉദ്ഘാടനവും മികച്ച അദ്ധ്യാപികയായി സേവനം അനുഷ്ടിച്ച അജിത ടീച്ചർക്ക് ആദരവും ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച പബ്ലിക് വേസ്റ്റ് ബിന്നിന്റെ പ്രവത്തനോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.