തിരുവനന്തപുരം: കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു ആവശ്യവും അംഗീകരിക്കാതെ കേന്ദ്ര ബഡ്ജറ്റിൽ പൂർണമായും അവഗണിച്ചിരിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
പ്രളയ പുനർനിർമ്മാണത്തിന് സംസ്ഥാന സർക്കാർ സമർപ്പിച്ച പാക്കേജ് അംഗീകരിച്ചില്ല. പ്രത്യേക ഇളവ് വേണമെന്ന ആവശ്യവും നിരസിച്ചു. വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഏറെ നാളായി കേരളം ആവശ്യപ്പെടുന്ന എയിംസും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അനുവദിക്കുന്നതും പരിഗണിച്ചില്ല. റബറിന്റെ താങ്ങുവില കൂട്ടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കേരളത്തിലെ പ്രവാസി സമൂഹത്തിനെ അവഗണിക്കുന്ന സമീപനമാണ് ബഡ്ജറ്റിലുള്ളത്.