 പ്രാക്ടിക്കൽ

ഒന്നും രണ്ടും മൂന്നും വർഷ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ത്രീമെയിൻ) സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ / വൈവ പരീക്ഷകൾ 17ന് രാവിലെ 9.30 മുതൽ പാളയം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടക്കും.

 പരീക്ഷാകേന്ദ്രം

22 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (മേഴ്സിചാൻസ് - 2004, 2013 സ്‌കീം) പരീക്ഷകൾ ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തൈക്കാട്, കെ.യു.സി.ടി.ഇ കായംകുളം എന്നിവിടങ്ങളിൽ നടക്കും.

 ടൈംടേബിൾ

22 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (മേഴ്സിചാൻസ് - 2004, 2013 സ്‌കീം) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

10ന് നടത്താനിരുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി / ബി.കോം എൽ.എൽ.ബി / ബി.ബി.എ.എൽ.എൽ.ബി പരീക്ഷ ജൂലായ് 15ലേയ്ക്ക് പുനഃക്രമീകരിച്ചു. ടൈംടേബിൾ വെബ്‌സൈറ്റിൽ.

 പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.ബി.എ, കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138 2(b)), ബി.കോം കൊമേഴ്സ് ആന്റ് ടാക്സ് പ്രൊസീജിയർ ആന്റ് പ്രാക്ടീസ് കോഴ്സുകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ബി.ബി.എ, ബി.കോം കോഴ്സുകൾക്ക് 15 വരെയും ബി.എസ്.സി കോഴ്സിന് 12 വരെയും ഓൺലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.എ (എഫ്.ഡി.പി.സി.ബി.സി.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 15 വരെ അപേക്ഷിക്കാം.

ബി.കോം ഡിഗ്രി (ആന്വൽ & എസ്.ഡി.ഇ) പാർട്ട് ഒന്നും രണ്ടും സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

രണ്ടാം വർഷ എം.എ സംസ്‌കൃതം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷാഫലം വെബ്‌സൈറ്റിൽ.

മാർക്ക് ലിസ്റ്റുകൾ ഇ.ജി II സെക്ഷനിൽ നിന്നും ഹാൾടിക്കറ്റുകൾ ഹാജരാക്കി കൈപ്പറ്റണം.

കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് മൂന്നാം സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി 15വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.എസ്.സി ഇലക്‌ട്രോണിക്സ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 15 വരെ അപേക്ഷിക്കാം.

 പരീക്ഷാഫീസ്

ആഗസ്റ്റ് 8 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ 15 വരെയും 50 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 19 വരെയും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

9 ന് ആരംഭിക്കുന്ന യൂണിറ്ററി (ത്രിവത്സര എൽ.എൽ.ബി) ഒന്നാം സെമസ്റ്റർ മേഴ്സിചാൻസ് പരീക്ഷകൾക്ക് പിഴകൂടാതെ 6 വരെയും 50 രൂപ പിഴയോടെ 7 വരെയും 125 രൂപ പിഴയോടെ 8 വരെയും അപേക്ഷിക്കാം.

ബി.കോം ആന്വൽ സ്‌കീം ഒന്ന്, രണ്ട് വർഷത്തെ പാർട്ട് ഒന്നും രണ്ടും വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനം

ഒന്നാം വർഷ പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 7 വരെ ദീർഘിപ്പിച്ചിരിക്കുന്നു. നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ അവരുടെ ഹയർ ഓപ്ഷനുകൾ മേൽപറഞ്ഞ തീയതിക്ക് മുൻപായി നീക്കം ചെയ്യണം.


കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം 2019
സേ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ (ഗവ., എയ്ഡഡ്, സ്വാശ്രയ, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി) ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് 2019-ലെ സേ പരീക്ഷ വിജയിച്ചവർക്ക് 9ന് വൈകിട്ട് 5 വരെ ഓൺലൈൻ (http://admissions.keralauniversity.ac.in) വഴി രജിസ്റ്റർ ചെയ്യാം.

അപേക്ഷ ക്ഷണിച്ചു

കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ വിഭാഗം (സി.എ.സി.ഇ.ഇ) കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.എൽ.ഐ.എസ്.സി - 6 മാസം) കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്നവർ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ യൂണിറ്റിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

യോഗ്യത: പ്ലസ്ടു, ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ 10 മുതൽ 4 വരെ. മറ്റ് കോഴ്സുകൾ പഠിക്കുന്നവർക്കും ജോലി ഉളളവർക്കും ചേരാവുന്നതാണ്. അവസാന തീയതി 14.