കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്ലസ് വൺ ശില്പശാല കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. പി.ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.എസ്.ബി. ജോയി അദ്ധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസന ക്ലാസുകൾ, പരിസ്ഥിതി ബോധവത്കരണം, കായികക്ഷമത നിലനിറുത്തൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ രണ്ടുദിവസത്തെ ശില്പശാലയിൽ നടക്കും. കെ.ടി.സി.ടി ഓഡിറ്റോറിയത്തിലും സ്കൂളിലുമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കെ.ടി.സിടി ചെയർമാൻ പി.ജെ. നഹാസ്, സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, പ്രസിഡന്റ് ഫസിലുദ്ദീൻ, എ. നഹാസ്, എം.എസ്. ഷെഫീർ, എം.എൻ. മീര, ഡി.എസ്. ബിന്ദു, സി.എസ്. സുജാത, സി.എസ്. സന്ദീപ്, ഫൗസിയ, ഷൈലാ ഷുക്കൂർ സുമീർ തുടങ്ങിയവർ സംസാരിച്ചു.