crime

കൊ​ട്ടാ​ര​ക്ക​ര​:​ ​വെ​ണ്ടാ​റി​ൽ​ ​വാ​ട​ക​ ​വീ​ട്ടി​ൽ മരിച്ച നിലയിൽ കണ്ടെത്തിയ കോ​ട്ടാ​ത്ത​ല​ ​ഏ​റ​ത്ത് ​ജം​ഗ്ഷ​ൻ​ ​ഓ​ര​ന​ല്ലൂ​ർ​ ​(​പ്ളാ​ക്കു​ഴി​)​ ​വീ​ട്ടി​ൽ​ ​സ്മി​ത​ ​ദീ​പേ​ഷിന്റെ (34​)​ ​​മൃതദേഹത്തിലെ പാദസരത്തിൽ നിന്ന് ഏലസും ചരടും അന്വേഷണസംഘം കണ്ടെത്തി. സ്മി​ത​ ​മ​രി​ച്ചു​കി​ട​ന്ന മു​റി​യി​ൽ കെ​ട്ടി​ത്തൂ​ങ്ങാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ഷാളിന്റെ മുറിച്ച ഭാഗവും ഉണ്ടായിരുന്നു.​ ​ഇത് ഇന്ന് ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്ക്ക് ​ന​ൽ​കും.​ ഇവയെല്ലാം ​മ​ര​ണം​ ​ആ​ത്മ​ഹ​ത്യ​യാണെന്നതിലേക്കാണ് ​പൊ​ലീ​സിനെ എത്തിച്ചിരിക്കുന്നത്.​ ​പോ​സ്റ്റ് മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ലും​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യി​ലും​ ​ഇ​തി​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ൾ​ക്കാ​ണ് ​മു​ൻ​തൂ​ക്കം.​ ​സ്വ​യം​ ​കെ​ട്ടി​ത്തൂ​ങ്ങി​ ​മ​രി​ച്ച​താ​യാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി​ ​ഫോ​റ​ൻ​സി​ക് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​

​വ്യാ​ഴാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ആറോ​ടെ​യാ​ണ് ​സ്മി​ത​യെ​ ​വീ​ട്ടി​ലെ​ ​സ്വീ​ക​ര​ണ​ ​മു​റി​യി​ലെ​ ​ക​ട്ടി​ലി​ൽ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​കോ​ട്ടാ​ത്ത​ല​ ​സ്വ​ദേ​ശി​നി​യാ​യ​ ​കൂ​ട്ടു​കാ​രി​യും​ ​ഭ​ർ​ത്താ​വു​മാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ട​ത്.​ ​കേ​സി​ൽ​ ​പ്ര​തി​യെ​ന്ന് ​സം​ശ​യി​ച്ച​ ​കി​ളി​കൊ​ല്ലൂ​ർ​ ​കാ​ഞ്ഞി​ര​ക്കാ​ട്ട് ​മേ​ല​തി​ൽ​ ​സ​നീ​ഷ് ​(32​)​ ​വി​ളി​ച്ച​റി​യി​ച്ച​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​കൂ​ട്ടു​കാ​രി​യും​ ​ഭ​ർ​ത്താ​വും​ ​ഈ​ ​വീ​ട്ടി​ലെ​ത്തി​യ​ത്.​ ​സ്മി​ത​യ്ക്ക് ​സു​ഖ​മി​ല്ലെ​ന്നും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​കൊ​ണ്ടു​പോ​ക​ണ​മെ​ന്നു​മാ​ണ് ​ഫോ​ണി​ൽ​ ​സ​നീ​ഷ് ​അ​റി​യി​ച്ച​ത്.​ ​സം​ഭ​വശേ​ഷം​ ​സ​നീ​ഷ് ​കൊ​ല്ലം​ ​ഫാ​ത്തി​മ​മാ​ത​ ​കോ​ളേ​ജി​ന് ​സ​മീ​പ​ത്തെ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​ട്രെ​യി​ന് ​മു​ന്നി​ൽ​ ​ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.


ത​ലേ​ ​ദി​വ​സം​ ​രാ​ത്രി​ ​സ്മി​ത​യു​ടെ​ ​വീ​ട്ടി​ൽ​ ​സ​നീ​ഷ് ​ഉ​ണ്ടാ​യി​രു​ന്നു.​ ​സ​ന്ധ്യ​ ​മു​ത​ൽ​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​വാ​ക്കേ​റ്റ​വും​ ​അ​ടി​പി​ടി​യും​ ​ന​ട​ന്നു.​ ​സ്മി​ത​യു​ടെ​ ​മ​ക്ക​ൾ​ ​ഇ​തി​ന് ​സാ​ക്ഷി​യാ​ണ്.​ ​കു​ട്ടി​ക​ൾ​ ​പി​ന്നീ​ട് ​ഉ​റ​ങ്ങാ​ൻ​ ​കി​ട​പ്പ് ​മു​റി​യി​ലേ​ക്ക് ​പോ​യി.​ ​​സ്മി​ത​ ​തൂ​ങ്ങി​ ​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ട​ ​സ​നീ​ഷ് ​ഷാ​ൾ​ ​അ​റു​ത്ത് ​മൃ​ത​ദേ​ഹം​ ​ക​ട്ടി​ലി​ൽ​ ​കി​ട​ത്തി​യ​ ​ശേ​ഷം​ ​ഷാ​ൾ​ ​മ​റ്റൊ​രു​ ​മു​റി​യി​ലേ​ക്ക് ​വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​നി​ഗ​മ​നം.​ തൂങ്ങിനിന്ന സ്മിതയെ താങ്ങിയിറക്കിയപ്പോൾ ഏലസും ചരടും കുടുങ്ങിയതാകാമെന്ന സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. പി​ന്നീ​ട് ​ഇ​വി​ടം​ ​വി​ട്ട​ ​സ​നീ​ഷ് ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​എ​ത്തി​യ​ശേ​ഷ​മാ​ണ് ​സ്മി​ത​യു​ടെ​ ​കൂ​ട്ടു​കാ​രി​യെ​ ​വി​ളി​ച്ച​ത്.​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഇ​ന്ന​ലെ​യും​ ​സം​ഭ​വം​ ​ന​ട​ന്ന​ ​വീ​ട്ടി​ലെ​ത്തി​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.​ ​നി​ര​വ​ധി​പ്പേ​രു​ടെ​ ​മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.