വാഷിംഗ്ടൺ: 10 മിനിറ്റിനുള്ളിൽ കഴിച്ചുതീർത്തത് 32 ബർഗറുകൾ. വാഷിംഗ്ടണിൽ നടന്ന ബർഗർ തീറ്റ മത്സരത്തിലാണ് മോളി സ്‌കൈലർ എന്ന നാൽപ്പതുകാരി റെക്കോഡ് പ്രകടനം നടത്തിയത്. ഓരോ ബർഗർ വായിലാക്കി ഒരു കവിൾ വെള്ളം എന്ന കണക്കിലാണ് മോളി 32 ബർഗറുകൾ അകത്താക്കിയത്. മത്സരം കണ്ടുനിന്നവരുടെ കണ്ണുതള്ളിപ്പോയി. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മോളിയുടെ ശരീരഭാരം 54 കിലോയാണ്.നാലുകുട്ടികളുടെ അമ്മയുമാണ്. മത്സരത്തിൽ വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് മോളി പറയുന്നു. ഇതിന് മുമ്പ് നടത്തിയ പിസ തീറ്റമത്സരത്തിൽ മോളി രണ്ടാം സ്ഥാനം നേടിയിരുന്നു.