ayalkoottam

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്‌ പഴഞ്ചിറ വാർഡിലെ മഹാലക്ഷ്മി വനിതാ കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ മൂന്നാമത് വാർഷിക ആഘോഷം വാർഡ് മെമ്പർ ശ്രീലത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് രമ്യയുടെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജി. ചന്ദ്രശേഖരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സംഘം സെക്രട്ടറി ധന്യ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് മേൽകടക്കാവൂർ ബ്രാഞ്ച് മാനേജർ പാലവിള സുരേഷ്, എ.ഡി.എസ് ചെയർ പേഴ്സൺ ശോഭ, സെക്രട്ടറി ഷീല, അംഗങ്ങളായ ബിനിത, നീതു എന്നിവർ സംസാരിച്ചു. വാർഡിലെ മറ്റു 15 കുടുംബശ്രീ യൂണിറ്റുകളിലെയും അംഗങ്ങൾ സൗഹാർദ്ദ പ്രതിനിധികളായി പങ്കെടുത്തു.