മുടപുരം: കോരാണി സ്വതന്ത്രഭാരതം ഗ്രന്ഥശാലയും കോരാണി ഗവൺമെന്റ് എൽ.പി.എസും സംയുക്തമായി ബഷീർ അനുസ്മരണം നടത്തി. ഗ്രന്ഥശാലയിൽ നടന്ന അനുസ്മരത്തിൽ കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രധാന കൃതികളും ലോകപ്രശസ്തരായ കഥാപാത്രങ്ങളെയും നേരിട്ട് അറിയുകയും ബഷീറിന്റെ ജീവചരിത്രം മനസിലാക്കുകയും ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി സുധീന്ദ്രൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി അൽബയാൻ, ഗ്രന്ഥശാല പ്രവർത്തന സമിതി അംഗമായ സുന്ദരേശൻ, ലൈബ്രേറിയൻ രജനി തുടങ്ങിയവർ നേതൃത്വം നൽകി.
ബഷീർ കൃതികൾ ഉൾപ്പെടെ അൻപത് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവനയായി ഗ്രന്ഥശാല നൽകി. ബീന ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.