ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ജിംനേഷ്യം ഉദ്ഘാടനം 11ന് രാവിലെ 9.30ന് മന്ത്രി ഇ. പി ജയരാജൻ നിർവഹിക്കും.ഓപ്പറേഷൻ ഒളിമ്പിയ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമാണ് ശ്രീപാദം സ്റ്റേഡിയം.അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. നഗരസഭ ചെയർമാൻ എം.പ്രദീപ്,സ്പോട്ട്സ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.മുന്നോടിയായി നടന്ന സ്വാഗത സഘം രൂപീകരണയോഗം അഡ്വ.ബി.സത്യൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.പ്രദീപ്, ഡി സി സി പ്രസിഡൻറ് സുധീർ, ഡിസ്ട്രിക്ട് സ്പോർട്സ് ഓഫീസർ ശ്രീകുമാർ, ഡി സി സി സെക്രട്ടറി സ്മിത, ജി.വിദ്യാധരൻ, ഉണ്ണി ആറ്റിങ്ങൽ എന്നിവർ പങ്കെടുത്തു.