ആറ്റിങ്ങൽ: ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും ജി.ജി ചാരിറ്റബിൾ ട്രസ്റ്റ് പ്രഭാത ഭക്ഷണ പരിപാടി ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എം.മഹേഷ് അദ്ധ്യാക്ഷത വഹിച്ചു.എസ്.എസ്.എൽ സി. ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളേയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരേയും അനുമോദിച്ചു.മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി,കവി വിനോദ് വൈശാഖി ,ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധു കുമാരി, പഞ്ചായത്തംഗങ്ങളായ എസ് .സുജാതൻ, പൊയ്ക മുക്ക് ഹരി, കെ.മഹേഷ്, ബി.പി.ഒ. പി. സജി, ജി.ജി ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി ആർ .മുരളി, എസ്.എം.സി.ചെയർമാൻ ഡി.ദിനേശ്, വികസന സമിതി ചെയർമാൻ ടി. ശ്രീനിവാസൻ, മുൻ പ്രിൻസിപ്പൽ ആർ.എസ്. ലത,മുൻ ഹെഡ്മിസ്ട്രസ് എസ്.ഗീതാ കമാരി, എച്ച്.എം.ഇൻ-ചാർജ് എസ്.ഷാജികുമാർ, എൽ.പി.സ്കൂൾ എച്.എം . സി. ജയശ്രീ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ബാബു നന്ദിയും പറഞ്ഞു.