tikaraam-meena-
tikaraam meena

 തീരുമാനമാകാതെ മഞ്ചേശ്വരം

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വൈകില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ നൽകിയ കേസ് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് നിയമോപദേശം കിട്ടിയിട്ടുണ്ട്.

2016ൽ വട്ടിയൂർക്കാവിൽ ജയിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ. മുരളീധരനാണ്. വടകര എം.പിയായി തിരഞ്ഞെടുക്കപ്പെട്ട മുരളീധരൻ എം.എൽ.എ സ്ഥാനം രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അതേസമയം, മഞ്ചേശ്വരം മണ്ഡലത്തിൽ കെ. സുരേന്ദ്രന്റെ കേസിൽ ഹൈക്കോടതിയിൽ നടപടികൾ പൂർത്തിയാകാത്തത് അവിടെ അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, പാലാ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിന് റിപ്പോർട്ടായിട്ടുള്ളത്.