കിളിമാനൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കിളിമാനൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കസ്തൂർബാ സർവീസ് സഹകരണ ബാങ്ക്, പാടശേഖര സമിതികൾ, ഹരിത ശ്രീ പച്ചക്കറി ക്ലസ്റ്റർ, കുടുംബശ്രീ, കാർഷിക വികസന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കർഷക സഭയും, ഞാറ്റുവേല ചന്തയും പോങ്ങനാട് ഗവ. ഹൈസ്കൂളിൽ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാളിന്റെ അദ്ധ്യക്ഷയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ബ്ലോക്ക് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ് കർഷിക ഉല്പന്നങ്ങളുടെ വിതരണം നടത്തി. പഞ്ചായത്തംഗങ്ങളായ എൽ. ബിന്ദു, എസ്. ലിസി, എസ്.എസ്. സിനി, എ. ബിന്ദു, എം. വേണുഗോപാൽ, എസ്. ഷാജുമോൾ, കെ. രവി, ജെ. സജികുമാർ, ബി.എസ്. റജി, ബീനാ വേണുഗോപാൽ, എൻ. ലുപിത, എസ്. അനിത, കെ.എസ്. ലില്ലിക്കുട്ടി, കസ്തൂർബാ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. വിദ്യാനന്ദ കുമാർ എന്നിവർ പങ്കെടുത്തു.