മുൻ വർഷത്തെക്കാൾ അര ലക്ഷം രൂപ വരെ വർദ്ധന
എൻ.ആർ.ഐ ഫീസ് 20 ലക്ഷം; അലോട്ട്മെന്റ് ലിസ്റ്ര് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് ഫീസ് പുതുക്കി നിശ്ചയിച്ച് മെഡിക്കൽ പ്രവേശന മേൽനോട്ട സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു ഉത്തരവിറക്കി. 5.85 ലക്ഷം മുതൽ 7.19 ലക്ഷം രൂപ വരെയാണ് ഫീസ് നിരക്ക്. മുൻ വർഷത്തെക്കാൾ 50,000 രൂപ വരെ വർദ്ധനയുണ്ട്. എൻ.ആർ.ഐ സീറ്റുകളിൽ 20 ലക്ഷമാണ് ഫീസ്. അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.
എം.ബി.ബി.എസ്, ബി.ഡി.എസ്, അഗ്രികൾച്ചറൽ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക നാളെ മുതൽ 12ന് വൈകിട്ട് മൂന്ന് വരെ ഓൺലൈൻ പേമെന്റ് വഴിയോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖേനയോ അടയ്ക്കാം.12ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് വിദ്യാർത്ഥികൾ കോളേജുകളിൽ പ്രവേശനം നേടിയിരിക്കണം.
പുതിയ ഫീസ് നിരക്കുകൾ
പേജ് 08