തിരുവനന്തപുരം മുൻ വർഷത്തെക്കാൾ ശരാശരി അര ലക്ഷം രൂപ ഫീസ് കൂട്ടാനുള്ള ഫീസ് നിർണ്ണയ സമിതിയുടെ തീരുമാനത്തിൽ തൃപ്തരാവാതെ , മാനേജ്മെന്റുകൾ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കും.ഇതോടെ ഈ വർഷവും മെഡിക്കൽ പ്രവേശനം സങ്കീർണമായേക്കും.
. 85 ശതമാനം എം.ബി.ബി.എസ് സീറ്റുകളിലും 12 മുതൽ 20 ലക്ഷം രൂപ വരെയും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ 30 ലക്ഷം രൂപയും ഫീസ് വേണമെന്നായിരുന്നു മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം.ഇതംഗീകരിച്ചാൽ 10 ശതമാനംസീറ്രിൽ ബി.പി.എൽ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും വാഗ്ദാനം.ചെയ്തിരുന്നു.
ഫീസ് നിർണ്ണയം വൈകിയതിനെ തുടർന്ന് , പുതുക്കിയ ഫീസ് നൽകാമെന്ന് കുട്ടികളിൽ നിന്ന് ബോണ്ട് വാങ്ങിയ ശേഷം കഴിഞ്ഞ വർഷത്തെ ഫീസിൽ തൽക്കാലം പ്രവേശനം നടത്താനാണ് കഴിഞ്ഞയാഴ്ച സർക്കാർ തീരുമാനിച്ചതെങ്കിലും മാനേജ്മെന്റുകൾ ഉടക്കി. തുടർന്ന്, ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തൽക്കാലം പ്രവേശന നടപടികളുമായി സഹകരിക്കുമെന്നും ,പുതിയ ഫീസ് തീരുമാനിക്കുന്നത് വരെ കോടതിയെ സമീപിക്കില്ലെന്നും മാനേജ്മെന്റുകൾ വ്യക്തമാക്കിയിരുന്നു.