വെമ്പായം: കേസിലെ തൊണ്ടി മുതൽ എടുക്കാൻ എത്തിയ സി.ഐയെ കേസിലെ പ്രതി വെട്ടി പരുക്കേല്പിക്കാൻ ശ്രമിച്ചു. കല്ലമ്പലം സി.ഐ അനൂപ്. ആർ. ചന്ദ്രനെയാണ് ആക്രമിച്ചത്. വെമ്പായം ചിറത്തലയ്ക്കൽ ഷഹാന മൻസിലിൽ ഷമീർഷ (31)ആണ് ആക്രമിച്ചത്. വൈകുന്നേരം 7.00 മണിയോടെയാണ് സംഭവം. കല്ലമ്പലത്തു നടന്ന ഒരു വധക്കേസിന്റെ തൊട്ടിമുതലായ ബൈക്ക് എടുക്കുവാനായാണ് കല്ലമ്പലം സി.ഐയും സംഘവും വെമ്പായത്തുള്ള ഷമീർഷായുടെ വീട്ടിലെത്തിയത്. പോലീസിനെ കണ്ട ഷമീർഷാ സി.ഐയുടെ കഴുത്തിനു നേരെ വെട്ടുകത്തി ഉപയോഗിച്ചു വീശുകയായിരുന്നു. സി.ഐയുടെ കഴുത്തിനും കൈക്കും പരുക്കേറ്റു. ആക്രമണത്തിൽ പരുക്കേറ്റ സി.ഐയെ കന്യാകുളങ്ങര ആശുപത്രിയിലേക്ക് കൊണ്ട് പോയി. പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു