പാറശാല: കാറുമായി കൂട്ടിയിടിച്ച ബൈക്കിൽനിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു. കൊറ്റാമം മഞ്ചാടി ജയകുമാർ നിവാസിൽ പരേതനായ ജയകുമാറിന്റെയും മായയുടെയും മകൻ ജിത്തു (17)ആണ് മരിച്ചത്. ഒരു സുഹൃത്തിന്റെ ബൈക്കിൽ ഉദിയൻകുളങ്ങര ഭാഗത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകവേ ഇന്നലെ വൈകുന്നേരം അമരവിള സി.എസ്.ഐ ചർച്ചിന് സമീപത്ത് വച്ചാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ചിട്ടതിനുശേഷം , കാറിലുമിടിച്ചതോടെ ജി്ത്തു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സംഭവ സഥലത്തുവച്ചു തന്നെ മരിച്ചു. ശ്രുതിയാണ് ഏക സഹോദരി. കാൽനടക്കാരൻ അമരവിള സ്വദേശിയായ രാജേന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.