1

വിഴിഞ്ഞം: ഭാര്യ മരിച്ചതിന്റെ മൂന്നാം നാൾ ഭർത്താവിനും അന്ത്യം. മുല്ലൂർ ലക്ഷ്മി ഭവനിൽ വസന്തകുമാരി (66) വെള്ളിയാഴ്ച വൈകിട്ട് 5.30ന് നിര്യാതയായിരുന്നു.ദുഖിതനായ ഭർത്താവ് ശശിധരൻ ആശാരി (70) ഇന്നലെ പുലർച്ചെ 3ന് മരണമടയുകയായിരുന്നു. ഇരുവരും രോഗബാധിതരായി കിടപ്പിലായിരുന്നു. മക്കൾ: സചിത്ര (കെ.എസ്.ആർ.ടി.സി ,പാപ്പനംകോട് ),അജി, വിജി .മരുമക്കൾ: ആനന്ദൻ, ലീമ, ശാരിക (ടീച്ചർ,ഗവ.മോഡൽ എച്ച്.എസ്. ചാവടിനട). ഇരുവരുടെയും സഞ്ചയനം വെള്ളിയാഴ്ച 9 മണിയ്ക്ക്