കഴക്കൂട്ടം: കണിയാപുരം റാഹ ആഡിറ്റോറിയത്തിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്കുയാത്രക്കാരനായ കണിയാപുരം പള്ളിനട പടിഞ്ഞാറെ വീട്ടിൽ മുഹമ്മദ് റഷാദിന്റെ മകൻ മുജീബ് (52) മരിച്ചു. ഭാര്യ മുനീറയെ ഗുരുതര പരിക്കോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. മുജീബിന്റെ സഹോദരിയുടെ മകളുടെ വിവാഹം ഇന്നലെയായിരുന്നു. അതിന്റെ ആവശ്യത്തിനായി കണിയാപുരത്തുനിന്ന് സാധനങ്ങളുംവാങ്ങി മടങ്ങുന്നതിനിടയിലായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസിനെ മറികടന്ന പിക്കപ്പ് വാൻ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുജീബ് ഇന്നലെ രാവിലെ മരിച്ചു . തിരുവനന്തപുരം അഭയകേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു . മക്കൾ: മുഹമ്മദ് ഫായിസ്, ഫാത്തിമ, ഫാഹിമ.