dr-r-dayanandababu

വർക്കല: യു.കെയിലെ ഗ്ലാസ്കോ സർവകലാശാല എഫ്.ആർ.സി.എസ് നൽകി ആദരിച്ച ഗോകുലം മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലും സർജറി വിഭാഗം എമരിറ്റ്സ് പ്രൊഫസറുമായ ഡോ. ആർ. ദയാനന്ദബാബുവിനെ ശിവഗിരി ശ്രീനാരായണ കോളേജിലെ 1964 ബാച്ചിലെ സഹപാഠികൾ അനുമോദിച്ചു. പാപനാശം ഹിന്ദുസ്ഥാൻ ബീച്ച് റിസോർട്ടിൽ നടന്ന ചടങ്ങിൽ ഗുരുനാഥനായ പ്രൊഫ. വി. മഹീന്ദ്രൻ മൊമന്റൊ നൽകി. എഫ്.എ.സി.ടിയുടെ മുൻചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. അശോകൻ പൊന്നാട അണിയിച്ചു. ബി. പൃഥ്വിരാജ്, കെ. ജയപ്രകാശ്, നബാർഡ് മുൻ ജനറൽ മാനേജർ കെ. ശിവദാസൻപിളള, സി.എസ്. കുമാരിവിജയ, ഡോ. വി. പ്രസന്നമണി, ഡോ. ജി. രവീന്ദ്രൻ, കെ. ഗിരിജകുമാർ, എസ്. സാധുജൻ, എസ്. ഗിരിജ, കെ.സി. ബോസ്, ഷീല അജിത്കുമാർ, കെ.എസ്.എഫ്.ഇ റിട്ട. മാനേജർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.