taxi

കാട്ടാക്കട: ടാക്സി റിക്ഷാ വെൽഫെയർ അസോസിയേഷൻയുവാക്കളുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകയാക്കണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നെയ്യാർഡാം ടാക്സി റിക്ഷാ വെൽഫെയർ അസോസിയേഷൻ വാർഷികവും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ എസ്.എസ്.എൽ.സി വിജയികൾക്കും, പ്ലസ്ടു വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി. ഗുരുവായൂർ ദേവസ്വം ബാർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ വിദ്യാഭ്യാസ സഹായ വിതരണവും, ഡോ. നോബിൾ ഗ്രേഷ്യസ് വിശിഷ്ടാതിഥിയായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത ഭക്ഷ്യധാന്യ വിതരണവും നടത്തി. ജില്ലാ പഞ്ചായത്തംഗം അൻസജിതാറസൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാംലാൽ, ബ്ലോക്ക് പഞ്ചായത്തംഗം എൽ.കെ. കുമാരി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൽ. സാനുമതി, ബി. വിനോദ് കുമാർ, താഴവിളാകം ശശി, എ.കെ.ശശി അസോസിയേഷൻ പ്രസിഡന്റ് രാജേഷ് പൂനു, ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ, അസോസിയേഷൻ സെക്രട്ടറി ശ്രീകുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.