july07a

ആ​റ്റിങ്ങൽ: ഒന്നാംവർഷ ബി.ടെക് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആ​റ്റിങ്ങൽ ടി.ബി. ജംഗ്ഷൻ സ്വരുമയിൽ കാശിസിംഗ്(19) ആണ് മരിച്ചത്. പരേതനായ രാജാസിംഗ്- സീനാസിംഗ് ദമ്പതികളുടെ മകനാണ് . കിളിമാനൂർ എൻജിനിയറിംഗ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർസയൻസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. പ്രതീക്ഷിച്ച നിലയൽ പഠിക്കാൻ കഴിയാത്തതിലുളള മനോവിഷമമാണ് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. ശബരിസിംഗ് സഹോദരൻ.