gold

തിരുവനന്തപുരം : നഗരത്തിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നരകിലോ സ്വർണം കവർന്ന കേസിൽ രണ്ടു പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. ഇവർക്ക് കവർച്ചയിൽ നേരിട്ട് പങ്കില്ല. സംഭവത്തിന് മുമ്പും ശേഷവുമുള്ള വിവരങ്ങൾ കൃത്യമായി ഇരുവർക്കും അറിയാമായിരുന്നുവെന്നും ഇവർ സഹായങ്ങൾ നൽകിയതായും പൊലീസ് കണ്ടെത്തി. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കേസിൽ ആകെ 10പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതിൽ

സ്വർണവ്യാപാരി ബുജുവിന്റെ ജീവനക്കാരനായ അനിൽകുമാർ ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തിരുന്നു. ഒല്ലൂക്കര മണ്ണൂത്തി മംഗലശ്ശേരി വീട്ടിൽ റിയാസ് (36), വെള്ളിയാലിക്കൽ കണിമംഗലം തോട്ടുങ്കൽ വീട്ടിൽ നവീൻ(29), ആലപ്പറ കണ്ണറ പയ്യംകൂട്ടിൽ സതീഷ് (40), പേരാമംഗലം ആലം പാണ്ടിയത്ത് വീട്ടിൽ മനു എന്നു വിളിക്കുന്ന സനോജ് (21) എന്നിവരാണ് അറസ്റ്റിലായത്. റിമാൻഡിലുള്ള ഇവരെ കസ്റ്റഡിയിൽ വാങ്ങാനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. രണ്ടു പേരെ വീതം കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. കസ്റ്റഡിയിൽ പ്രതികളെ ലഭിക്കുന്നതോടെ തൊണ്ടി മുതൽ എവിടെയാണെന്നത് സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. പ്രതികൾക്കെതിരെ മറ്റു കേസുകൾ നിലവിലുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ബിജുവിന്റെ സഹായി അനികുമാർ നൽകിയ വിവരമനുസരിച്ചാണ് തൃശൂരിലുള്ള സംഘം പദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ എഗ്മോർ എക്സ്പ്രസിൽ നഗരത്തിലെത്തിയ ബിജു കാറിൽ ശ്രീവരാഹത്തെ വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം.