വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം വാമനപുരം ശാഖയുടെ കുടുംബയോഗം എസ്.എൻ.ഡി.പി ഹാളിൽ നടന്നു. യൂണിയൻ ചെയർമാൻ പാങ്ങോട് വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരിഷകളിൽ മികച്ചവിജയം നേടിയ ശാഖയിലെ കുട്ടികളെ അനുമോദിച്ചു. ശാഖ പ്രസിഡന്റ് കെ. മധുസൂദനൻ അദ്ധ്യക്ഷനായിരുന്നു. ശാഖ സെക്രട്ടറി എൻ. സുധാകരൻ സ്വാഗതം പറഞ്ഞു. എസ്.ആർ. രജികുമാർ, ബി. സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.